സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായി പരീക്ഷ എഴുതിയ അധ്യാപകനെ പിടികൂടി
ഒന്നിലധികം സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായി പരീക്ഷ എഴുതിയ അധ്യാപകനെ കൈയോടെ പിടികൂടി. രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ റോഷന്‍ ലാല്‍ മീണയാണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പരീക്ഷ എഴുതി എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് രാജസ്ഥാന്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അധ്യാപകനെ കസ്റ്റഡിയിലെടുത്തു. ദൗസ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ റോഷന്‍ ലാല്‍ മീണ 16 സംസ്ഥാന സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളും നാല് കേന്ദ്ര ഗവണ്‍മെന്റ് റിക്രൂട്ട്മെന്റ് പരീക്ഷകളുമടക്കം ഇരുപതോളം പരീക്ഷകളില്‍ ഡമ്മി കാന്‍ഡിഡേറ്റായി എത്തിയിട്ടുണ്ടെന്നാണ് വിവരം. റോഷന്‍ പരീക്ഷ എഴുതിയതിനാല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയ നിരവധി പേരുണ്ടെന്നും 2018ല്‍ സഹോദരന്‍ മനീഷ് മീണയ്ക്കായി ഡമ്മി പരീക്ഷാര്‍ത്ഥിയായി പരീക്ഷ എഴുതിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. മനീഷ് മീണ ഇപ്പോള്‍ രാജസ്ഥാന്‍ പൊലീസില്‍ ഐബി യൂണിറ്റില്‍ ക്ലര്‍ക്ക് ആണെന്നാണ് പുറത്തു വരുന്ന വിവരം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































