ശൈലജയ്ക്കും ഷാഫിക്കുമെതിരെ അപരന്‍മാരുടെ കൂട്ടം ; വടകരയില്‍ തീപാറും
കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മുന്‍മന്ത്രി കെ കെ ശൈലജയ്ക്ക് എതിരെ മൂന്ന് ശൈലജമാര്‍ രംഗത്ത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോഴാണ്, വടകരയില്‍ മുന്‍മന്ത്രി ശൈലജയ്ക്ക് പുറമെ, ശൈലജ കെ കെ, ശൈലജ കെ, ശൈലജ പി എന്നിവര്‍ മത്സര രംഗത്തെത്തിയത്.
Also Read ; തൃശൂര്‍ ഉത്സവത്തിനിടെ കത്തിക്കുത്ത്; മരണം രണ്ടായി
കൂടാതെ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണനുമാണ് ഉള്ളത്. യുഡിഎഫിന്റെ ഷാഫി പറമ്പിലിന് അപരന്മാരായി രണ്ട് ഷാഫിമാരും രംഗത്തെത്തിയിട്ടുണ്ട്. ഷാഫി, ഷാഫി ടിപി എന്നിവരാണ് മത്സരരംഗത്തുള്ളത്. അപരന്മാരായ ഷാഫിമാരും ശൈലജമാരും വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിച്ചിരുന്നത്.
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നാണ് നടക്കുന്നത്. ഏപ്രില്‍ എട്ടിനാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. അതിനു ശേഷമേ ഏതൊക്കെ സ്ഥാനാര്‍ത്ഥികള്‍ അവശേഷിക്കുമെന്നതിന്റെ അന്തിമ ചിത്രം വ്യക്തമാകൂവെന്ന് അറിയിച്ചു. ഏപ്രില്‍ 26 നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































