മുവാറ്റുപുഴ ആള്‍ക്കൂട്ട കൊലപാതകം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
മുവാറ്റുപുഴ ആള്‍ക്കൂട്ട മര്‍ദന കൊലപാതകത്തില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ 10 പേരാണ് ഇതുവരെ അറസ്റ്റിലായത്. അരുണാചല്‍ സ്വദേശി അശോക് ദാസാണ് ആള്‍ക്കൂട്ട മര്‍ദനത്തില്‍ മരിച്ചത്. അശോക് ദാസിനെ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. വാളകം കവലയിലാണ് ഈ സംഭവം നടന്നത്.
Also Read ;സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഏഴിടത്ത് വേനല്‍ മഴ, കടലാക്രമണ മുന്നറിയിപ്പ്
പെണ്‍സുഹൃത്തിനെ കാണാനാണ് അശോക് ദാസ് ഇവിടെ എത്തിയത്. സുഹൃത്തുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനിടെ കൈ ചില്ലില്‍ അടിച്ചതിനെ തുടര്‍ന്ന് മുറിഞ്ഞിരുന്നു. രക്തക്കറ കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ അശോക് ദാസിനെ കെട്ടിയിട്ട് മര്‍ദിച്ചത്. ഈ മര്‍ദനത്തില്‍ നെഞ്ചിനും തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. പൊലീസ് എത്തിയാണ് അശോക്ദാസിനെ ആശുപത്രിയിലെത്തിച്ചത്. ആദ്യം മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി കോട്ടയത്തേക്ക് കൊണ്ടു പോകുന്നതിനിടെ മരിക്കുകയായിരുന്നു.
തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ പിടിയിലായ 10 പേരുടെയും അറസ്റ്റ് രേഖപ്പെടുകത്തി. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































