#kerala #Politics #Top Four

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സംസ്ഥാനത്ത് 20മണ്ഡലങ്ങളിലായി 204 സ്ഥാനാര്‍ത്ഥികളാണ് നിലവിലുള്ളത്. മുമ്പ് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ 86 പേരുടെ പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന സമയപരിധി. സമയപരിധി കഴിയുന്നതോടെ അന്തിമ തിരെഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.

Also Read ;ഡല്‍ഹി മദ്യനയ അഴിമതി: കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

അപരന്മാരുടെ പത്രികകള്‍ പിന്‍വലിപ്പിക്കാന്‍ മുന്നണികള്‍ ശ്രമം തുടരുന്നുണ്ട്. 20 മണ്ഡലങ്ങളിലായി നിലവില്‍ 204 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ആകെ 290 സ്ഥാനാര്‍ത്ഥികളാണ് ആദ്യം പത്രികകള്‍ നല്‍കിയിരുന്നത്. 14പേരുമായി കോട്ടയമാണ് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. കോഴിക്കോടും തിരുവനന്തപുരവുമാണ് രണ്ടാമത്. രണ്ടുമണ്ഡലത്തിലും 13 പേര്‍ മത്സരരംഗത്തുണ്ട്. കണ്ണൂരും ചാലക്കുടിയിലും കൊല്ലത്തും 12 പേരും ആലപ്പുഴ, പാലക്കാട്, വടകര മണ്ഡലങ്ങളില്‍ 11 പേരും മത്സരിക്കുന്നു. ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് ആലത്തൂരാണ്. ആകെ 5പേരാണ് ഇവിടെ നാമനിര്‍ദേശപത്രിക നല്‍കിയിരിക്കുന്നത്. തിരെഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മത്സരംഗം കൂടുതല്‍ ചൂട് പിടിക്കും.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *