യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് എ സി കോച്ചുകളില്‍ വന്‍ കവര്‍ച്ച; മോഷ്ടിക്കപ്പെട്ടവരില്‍ ഇരുപതോളം മലയാളികളും
സേലം: യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് എ സി കോച്ചുകളില്‍ വന്‍ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെ ധര്‍മപുരിക്കും സേലത്തിനും മദ്ധ്യേയാണ് സംഭവം നടന്നത്.ഐഫോണ്‍ ഉള്‍പ്പെടെ ഇരുപതോളം മൊബൈല്‍ ഫോണുകളും പണവും ക്രെഡിറ്റ് കാര്‍ഡുകളുമാണ് കവര്‍ന്നത്. സേലം കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട യാത്രക്കാരന്‍ ഫോണ്‍ ട്രേസ് ചെയ്തപ്പേഴാണ് സേലം കേന്ദ്രീകരിച്ചുള്ള കവര്‍ച്ചാ സംഘമാണ് ഇതിന് പിന്നിലെന്ന് മനസിലാക്കാന്‍ സാധിച്ചത്.
Also Read ; ചെമ്മീന്‍ കഴിച്ചതിന് തൊട്ടുപിന്നാലെ ദേഹാസ്വസ്ഥ്യം; ചികിത്സയിലായിരുന്ന യുവതി മരിച്ചു
യാത്രക്കാരുടെ കയ്യിലുണ്ടായിരുന്ന ഹാന്‍ഡ് ബാഗുകളും പാന്റ്‌സിന്റെ കീശയില്‍ സൂക്ഷിച്ചിരുന്ന ഫോണും ആഭരണങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്.പണവും മറ്റ് വസ്തുക്കളും കവര്‍ന്ന ശേഷം ബാഗുകള്‍ ട്രെയിനില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു. യാത്രക്കാരില്‍ ചിലര്‍ ട്രെയിനിലെ വേസ്റ്റ് ബിന്നില്‍ നിന്നും ബാഗുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോഷണ വിവരം അറിയുന്നത്.മോഷ്ടിക്കപ്പെട്ട വസ്തുക്കളില്‍ ഒന്നേക്കാല്‍ ലക്ഷം രൂപ വില മതിക്കുന്ന ഐഫോണ്‍ ഉള്‍പ്പെടും.പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് പുറപ്പെട്ട മലയാളികളുടെ സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
Join with metro post : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































