September 7, 2024
#kerala #Politics #Top Four

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി.കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ എം സ്വരാജ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.ഹൈക്കോടതി വിധിയില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു. ജനകീയ കോടതി വിധി മാനിക്കാത്ത സിപിഎം, കോടതി വിധിയെങ്കിലും മാനിക്കാന്‍ തയ്യാറാകണമെന്നും കെ ബാബു ആവശ്യപ്പെട്ടു.തൃപൂണിത്തറ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി താന്‍ അയ്യപ്പന്റെ ചിത്രം വച്ച് സ്ലിപ് അടിച്ചിട്ടില്ലായെന്നും എല്ലാം കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു എന്നുമാണ് കെ ബാബു പറഞ്ഞത്.എന്തായാലും ഈ വിധികൊണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ആവേശമാകുമെന്നും കെ ബാബു പ്രതികരിച്ചു.

Also Read ;പേര് മാറ്റല്‍ വിവാദത്തില്‍ ഉറച്ച് സുരേന്ദ്രന്‍; സുല്‍ത്താന്‍ ബത്തേരിക്ക് പകരം ഗണപതിവട്ടം എന്നാക്കണമെന്നാവശ്യം

 

Leave a comment

Your email address will not be published. Required fields are marked *