അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് പ്രധാനമന്ത്രി; മദ്യനയ കേസില്‍ സിബിഐ കോടതിയില്‍
ഡല്‍ഹി:മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.അഴിമതിക്കാര്‍ക്കെതിരെ നടപടി ഇനിയും തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രതിപക്ഷം ഒന്നിച്ചത് അഴിമതിക്കാരെ സംരക്ഷിക്കാനാണെന്നും മോദി പറഞ്ഞു.അതേസമയം കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിനെതിരെയും കെ കവിതയ്‌ക്കെതിരെയും നിര്‍ണായക
തെളിവുണ്ടെന്ന് സിബിഐയും ഇന്ന് കോടതിയെ അറിയിച്ചു.കെ കവിതയെ റൌസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കവിതയെ കൂടാതെ കെജ്‌രിവാളിനെതിരേയും തെളിവുണ്ടെന്ന് സിബിഐ കോടതിയില്‍ അറിയിച്ചത്.
Also Read ;മെമ്മറികാര്‍ഡ് കേസില്‍ നിര്‍ണായക ഇടപെടല്‍; സാക്ഷിമൊഴികള്‍ അതിജീവിതക്ക് നല്‍കണമെന്ന് ഹൈക്കോടതി
സൗത്ത് ഗ്രൂപ്പിലെ ഒരു മദ്യവ്യവസായി കെജ്‌രിവാളിനെ നേരില്‍ കണ്ട് സഹായം ചോദിച്ചെന്നും, കെജ്‌രിവാള്‍ സഹായം വാഗ്ദാനം ചെയ്‌തെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്.കവിതയുടെ പങ്ക് തെളിയിക്കുന്ന വാട്‌സാപ്പ് ചാറ്റുകള്‍ സിബിഐ കോടതിയില്‍ ഹാജരാക്കി. കവിതയ്ക്ക് മദ്യനയ അഴിമതി ഗൂഢാലോചനയില്‍ പ്രധാന പങ്കുണ്ടെന്നും ചോദ്യം ചെയ്യുന്നതിനായി അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നും സിബിഐ ആവശ്യപ്പെട്ടു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം, ബിജെപി നിര്‍ദേശ പ്രകാരം കേന്ദ്രം ഉടന്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന് എഎപി ആരോപിച്ചു. അതിന് തക്കവണ്ണം വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചുവെന്നും മന്ത്രി അതിഷി മര്‍ലേന ആരോപിച്ചു. പല പദവിലകളിലും ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗ് ആഭ്യന്തര മന്ത്രാലയം അനുവദിക്കുന്നില്ല. ലെഫ്റ്റ്‌നെറ്റ് ഗവര്‍ണര്‍ ഓരോ കാരണം പറഞ്ഞ് ആഭ്യന്തരമന്ത്രാലയത്തിന് കത്തയക്കുകയാണ്. ഇത് എഎപിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമെണെന്നാണ് അതിഷി മര്‍ലേനയുടെ ആരോപണം.ഇതിനിടെ ഡല്‍ഹി ചീഫ് സെക്രട്ടറിക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തു. ഒരു സന്നദ്ധ സംഘടനയുടെ ഓഫീസില്‍ കയറി രേഖകള്‍ തട്ടിയെടുത്ത് അഴിമതി കേസിലെ തെളിവ് നശിപ്പിച്ചതിനാണ് കേസ്.





Malayalam 












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































