യുവാക്കളുടെ മരണത്തില്‍ വിറങ്ങലിച്ച് കുന്നുമ്മക്കര; മകനെത്തേടിയിറങ്ങിയ അമ്മ കണ്ടത് ചേതനയറ്റ ശരീരം
ഓര്‍ക്കാട്ടേരി: രാത്രിയില്‍ വീട്ടിലെത്താത്ത മകനെത്തേടി അതിരാവിലെ തന്നെ അമ്മ തിരക്കിയിറങ്ങി. പക്ഷേ, കണ്ടത് മകന്റെ ചേതനയറ്റ ശരീരംആയിരുന്നു . അതിന്റെ നടുക്കത്തിലാണ് നെല്ലാച്ചേരിയിലെ തോട്ടോളിമീത്തല്‍ ഷീബ. ഷീബയുടെ മകന്‍ അക്ഷയ് ആണ് നെല്ലാച്ചേരിയിലെ കുനിക്കുളങ്ങര പറമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ രണ്ടുപേരില്‍ ഒരാള്‍.
Also Read ;സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ച് മേയര്‍; വെട്ടിലായി സിപിഎം,ആയുധമാക്കി കോണ്‍ഗ്രസ്
രാത്രി മുഴുവന്‍ മകനെ കാത്തിരുന്ന് വരാതായതോടെയാണ് ഷീബ രാവിലെ മകനെത്തേടിയിറങ്ങിയത്. അറിയാവുന്ന ചിലരോട് അക്ഷയ് വീട്ടിലെത്തിയില്ലെന്ന് വിളിച്ചുപറയുകയും ചെയ്തു. വീടിനുസമീപത്തെ കുനിക്കുളങ്ങര പറമ്പില്‍ വെറുതേ നോക്കാന്‍ പോയതാണ്. അപ്പോഴാണ് അക്ഷയും രണ്‍ദീപും മരിച്ചുകിടക്കുന്നതു കണ്ടത്. സമീപത്തുതന്നെ ശ്രീരാഗിനെ അവശനിലയില്‍ കാണുകയും ചെയ്തു. ഇവരുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ വിവരമറിയുന്നത്.
ഷീബയുടെ ഭര്‍ത്താവ് ബാബുവും മൂത്തമകന്‍ അര്‍ജുനും ഖത്തറിലാണ്. അതുകൊണ്ടുതന്നെ അക്ഷയ് ആണ് തുണ. മകന്‍ മരിച്ചുകിടക്കുന്നത് നേരിട്ടുകണ്ട ഇവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയുന്നില്ല നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും. ഭര്‍ത്താവും മൂത്തമകനും ഖത്തറില്‍നിന്ന് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































