#kerala #Top News

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കുമോ; 17 ന് തീരുമാനം അറിയാം

കൊച്ചി: തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ തെക്കേ ഗോപുര നട തുറക്കുന്നതിന് ഇത്തവണ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണോ എന്ന കാര്യത്തില്‍ ഈ മാസം 17 ന് കോടതി തീരുമാനിക്കും. പൂരത്തോടനുബന്ധിച്ച് ആനകളെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ മുഴുവന്‍ ആനകളുടേയും പട്ടികയും, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.ഈ മാസം പതിനാറാം തീയതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Also Read ;ആനയെഴുന്നള്ളിപ്പ് നിര്‍ദേശങ്ങളുമായി വനം വകുപ്പ്; അപ്രായോഗ്യമെന്ന് പാറമേക്കാവ് -തിരുവമ്പാടി ദേവസ്വങ്ങള്‍

അതേസമയം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറപ്പെടുവിച്ച ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് നിര്‍ദേശിച്ച കോടതി ആരോഗ്യ പ്രശ്‌നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *