നെഞ്ചുവേദനയെ തുടര്‍ന്ന് നടന് സായാജി ഷിന്‍ഡേ ആശുപത്രിയില്‍; ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞു
നടന് സായാജി ഷിന്‍ഡേയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്, തെലുങ്ക്, മലയാളം, ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സായാജി ഷിന്‍ഡേ. മഹാരാഷ്ട്രയിലെ സാത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. താരം സുഖം പ്രാപിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Also Read ; വിവധ യോഗ്യത ഉള്ളവര്‍ക്ക് തുടക്കാര്‍ക്ക് DRDO ACEM ല്‍ ജോലി
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനായിരുന്നു സായാജി ഷിന്‍ഡേ. നെഞ്ചുവേദന അനുഭവിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കുടുംബം സാത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ അദ്ദേഹത്തിന്റെ ഹൃദയത്തിലേക്കുള്ള ധമനികളില്‍ 99 ശതമാനം തടസ്സങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്നാണ് ആന്‍ജിയോപ്ലാസ്റ്റി ചെയ്തത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































