ഏപ്രില്‍ മാസ റെക്കോര്‍ഡിട്ട് കെഎസ്ആര്‍ടിസി; 8.57 കോടി രൂപയുടെ കളക്ഷന്‍ വരുമാനം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍. ഏപ്രില്‍ മാസത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് കളക്ഷനാണ് കെഎസ്ആര്‍ടിസി നേടിയത്. 8.57 കോടി രൂപയാണ് പുതിയ റെക്കോര്‍ഡ്. 2023 ഏപ്രിലില്‍ 8.30 കോടിയാണ് കളക്ഷന്‍ ആ നേട്ടമാണ് ഈ വര്‍ഷം മറികടക്കാനായത്.4324 ബസുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ 4179 ബസുകളില്‍ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപ.
Also Read ; ദീപശിഖയില് നൂറ് തെളിഞ്ഞു; പാരിസ് ഒളിമ്പിക്സിന് ഇനി 100 നാള് കൂടെ
കഴിഞ്ഞ വര്‍ഷം 4331 ബസുകള്‍ ഓടിച്ചതില്‍ നിന്നാണ് 8.30 കോടി ലഭിച്ചതെങ്കില്‍ ഇത്തവണ 4200 ബസുകളില്‍ നിന്നാണ് ഇത്രയും വരുമാനം ഉണ്ടായത്.വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീര്‍ഘദൂര റൂട്ടുകളിലും മുന്‍കൂട്ടി അഡീഷണല്‍ സര്‍വീസുകള്‍ ക്രമീകരിച്ചാണ് ചെലവ് വര്‍ധിക്കാതെ നേട്ടം ഉണ്ടാക്കിയതെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നേരത്തെ തന്നെ മാനേജ്മെന്റ് അതിവേഗ നടപടികള്‍ സ്വീകരിച്ചിരുന്നു.യാത്രക്കാരാണ് യജമാനന്മാര് എന്ന പൊതു ബോധം ജീവനക്കാരില്‍ ഉണ്ടാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നുത്. കൂടാതെ മാന്യവും സുരക്ഷിതവുമായ യാത്രാവസരങ്ങള്‍ യാത്രക്കാര്‍ക്ക് സൃഷ്ടിക്കേണ്ടതും കെഎസ്ആര്‍ടിസിയുടെ കടമയാണെന്ന് ജീവനക്കാരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. മുഴുവന്‍ യാത്രക്കാരോടും പ്രത്യേകിച്ച് സ്ത്രീകളോടും, കുട്ടികളോടും, വയോജനങ്ങളോടും, ഭിന്നശേഷിയുള്ളവരോടും അന്തസ്സും ആദരവും നിറഞ്ഞ സമീപനം സ്വീകരിക്കേണ്ടതാണെന്നും നിര്‍ദ്ദേശമുണ്ട്.





Malayalam 










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































