January 22, 2025
#india #Politics #Top News

രാമനവമി ദിനത്തില്‍ ക്ഷേത്രത്തില്‍ പട്ടുവസ്ത്രങ്ങള്‍ സമര്‍പ്പിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്ക് അനുമതിയില്ല

ഹൈദരാബാദ്: രാമനവമി ദിനത്തില്‍ ക്ഷേത്രത്തില്‍ പട്ടുവസ്ത്രങ്ങള്‍ സമര്‍പ്പിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്ക് അനുമതിയില്ല. തെരഞ്ഞെടുപ്പ് കമീഷനാണ് ഈ അനുമതി നിഷേധിച്ചത്. ബദ്രാചലം ക്ഷേത്രത്തില്‍ രാമനവമി ആഘോഷങ്ങളോട് അനുബന്ധിച്ച് പട്ടുവസ്ത്രങ്ങളും മുത്തുകളും സമര്‍പ്പിക്കാനായിരുന്നു രേവന്ദ് റെഡ്ഡിയുടെ പദ്ധതി. എന്നാല്‍, ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി കമീഷന്‍ അനുമതി നിഷേധിക്കുകയായിരുന്നു.

Also Read ; കേരളത്തിലേക്ക് വരുന്നു ആദ്യ ഡബിള്‍ ഡക്കര്‍ ട്രെയിന്‍; കോയമ്പത്തൂര്‍ – പാലക്കാട് റൂട്ടില്‍ പരീക്ഷണയോട്ടം

എന്നാല്‍, ക്ഷേത്രത്തിലെ സീതാരാമസ്വാമി കല്യാണ ആഘോഷം ലൈവ് ആയി ടെലികാസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷ കമീഷന്‍ അംഗീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 17നാണ് ക്ഷേത്രത്തില്‍ സീതാരാമസ്വാമി കല്യാണം നടക്കുന്നത്.

ലൈവ് ടെലികാസ്റ്റിന് അനുമതി തേടി തെലങ്കാന മന്ത്രി സുരേഖ ഏപ്രില്‍ 15ന് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് ഈ അപേക്ഷ പരിഗണിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ ലൈവ് ടെലികാസ്റ്റിന് അനുമതി നല്‍കുകയായിരുന്നു.

മെയ് 13ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിലാണ് തെലങ്കാനയിലെ 17 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. കെ.ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസും കോണ്‍ഗ്രസും തമ്മിലാണ് തെലങ്കാനയില്‍ പ്രധാന പോരാട്ടം. നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി ഇറങ്ങുന്നത്. സംസ്ഥാനത്ത് സ്വാധീനം വര്‍ധിപ്പിക്കാനുള്ള സാധ്യതകളാണ് ബി.ജെ.പി നോക്കുന്നത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *