ദുബായിലെ വെള്ളപ്പൊക്കം, പത്ത് വര്‍ഷത്തിനിടെ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴ; കാരണം കൃത്രിമ മഴയോ?
യുഎഇ: കഴിഞ്ഞ ഒരാഴ്ച്ചയായി ദുബായില്‍ കനത്ത മഴ തുടരുകയാണ്. അതിനാല്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴ എന്ന് പറയുമ്പോള്‍ ഈ മഴയ്ക്ക് പിന്നിലെ കാരണം തിരയുകയാണ് കാലാവസ്ഥ വിദഗ്ധര്‍. കൃത്രിമ മഴയിലൂടെ രാജ്യത്തെ ജലപ്രതിസന്ധി മറികടക്കാന്‍ ഭരണകൂടം ക്ലൗഡ് സീഡിംഗ് ഉപയോഗിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ കാലാവസ്ഥ വിദഗ്ധര്‍ ഉള്ളത്.
Also Read ; പൂര ലഹരിയിലേക്ക് തൃശൂര്‍; നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെ പൂര വിളംബരം
പ്രതിവര്‍ഷം 100 മില്ലീമീറ്ററില്‍ താഴെ മാത്രം മഴ ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വരണ്ടതും ചൂടേറിയതുമായ രാജ്യങ്ങളിലൊന്നായ യുഎഇയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ക്ലൗഡ് സീഡിംഗ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. വിനോദ സഞ്ചാര ആവശ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും ജലലഭ്യത ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഗുണത്തോടൊപ്പം തന്നെ ക്ലൗഡ് സീഡിംഗ് ദോഷങ്ങളും ഉണ്ടാക്കുന്നുവെന്നും അതാണ് ദുബായിലെയും പരിസര രാജ്യങ്ങളിലെയും വെള്ളപ്പൊക്കത്തിന് കാരണമെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.
ക്ലൗഡ് സീഡിങ് രീതി വിന്യസിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ സാധാരണയില്‍ അധികമായി പെയ്യുന്ന മഴയെ ഉള്‍ക്കൊള്ളാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് വെള്ളപ്പൊക്കത്തിന് കാരണമാകും. ഒരു പ്രദേശത്തേക്ക് മാത്രം മഴയെ വിന്യസിക്കുന്നതോടെ സമീപ പ്രദേശങ്ങളില്‍ വരള്‍ച്ചയുണ്ടാകും. ക്ലൗഡ് സീഡിങ് ഉപയോഗം അന്തരീക്ഷത്തില്‍ സില്‍വര്‍ അയഡൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്നും ഇത് കാലാവസ്ഥയില്‍ ദീര്‍ഘകാല പ്രത്യാഘാതത്തിന് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































