#kerala #Top News

 വാങ്ങിയ മുന്തിരി കഴിച്ച് ദേഹാസ്വാസ്ഥ്യം; നാല് വയസുകാരി ഉള്‍പ്പെടെ മൂന്ന് പേര്‍ ആശുപത്രിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് എടത്തനാട്ടുകരയില്‍ കടയില്‍ നിന്ന് വാങ്ങിയ മുന്തിരി കഴിച്ച് നാല് വയസുകാരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിന്‍ (23), ഇവരുടെ മകള്‍ ഹൈറ മറിയം (നാല്) എന്നിവര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

Also Read ; കള്ളനാക്കി മോഷണക്കുറ്റം ആരോപിച്ച് പൊലീസ് പിടികൂടി, വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി മോചിപ്പിച്ചു; ഡ്രൈവര്‍ ജീവനൊടുക്കി

ഇവരെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലനല്ലൂരിലെ കടയില്‍ നിന്ന് വാങ്ങിയ മുന്തിരി വീട്ടിലെത്തിയ ശേഷം ജ്യൂസ് ഉണ്ടാക്കി കഴിച്ചപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഛര്‍ദിച്ചു തുടങ്ങിയ ഇവര്‍ അവശരായി കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ഡിസ്‌പെന്‍സറിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കടയിലെ മുന്തിരിയുടെ സാമ്പിള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *