September 7, 2024
#Career #india

പോസ്റ്റ് ഓഫീസില്‍ പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് അവസരം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് കര്‍ണാടക ഇപ്പോള്‍ സ്റ്റാഫ് കാര്‍ ഡ്രൈവര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവര്‍ക്ക് പോസ്റ്റ് ഓഫീസ് സ്റ്റാഫ് കാര്‍ ഡ്രൈവര്‍ ആവാം മൊത്തം 27 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ പോസ്റ്റ് ഓഫീസ് സ്റ്റാഫ് കാര്‍ ഡ്രൈവര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 08 ഏപ്രില്‍ 2024 മുതല്‍ 15 മേയ് 2024 വരെ അപേക്ഷിക്കാം.

തപാല്‍ വഴി അപേക്ഷിക്കാന്‍

മാനേജര്‍, മെയില്‍ മോട്ടോര്‍ സര്‍വീസ്,
ബെംഗളൂരു-560001

കൂടുതല്‍ വിവരങ്ങള്‍ക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://www.indiapost.gov.in/ ഉപയോഗിക്കാം

Join  with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *