ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെയ് 15 വരെ അപേക്ഷിക്കാം
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി അപേക്ഷ നല്കിയ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം, ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രജിസ്ട്രേഷന് നടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മെയ് 15 വരെ ഹജ്ജിനുള്ള അപേക്ഷകള്‍ നല്‍കാമെന്നും മന്ത്രാലയം വ്യക്തമാക്കി. സീറ്റുകളുടെ ലഭ്യതയനുസരിച്ചായിരിക്കും പുതിയ അപേക്ഷകര്‍ക്ക് ഹജ്ജ് അനുമതി പത്രങ്ങള്‍ നല്‍കുക.
Also Read; ലോക്സഭാ തെരഞ്ഞെടുപ്പ്; പോളിങ് കുറഞ്ഞത് 7.16% , ഫലമറിയാന്‍ ഇനി 37 ദിനങ്ങള്‍
ഹജ്ജ് പെര്‍മിറ്റ് ലഭിച്ചതായി അറിയിപ്പ് ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്ലാറ്റ്ഫോമായ അബ്ഷിര്‍ പ്ലാറ്റ് ഫോമില്‍ നിന്നും സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും പെര്‍മിറ്റുകള്‍ പ്രിന്റ് ചെയ്ത് എടുക്കാം. യോഗ്യരായ തീര്‍ത്ഥാടകരും ഹജ്ജ് തൊഴിലാളികളും പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































