മുതലപ്പൊഴിയില്‍ വീണ്ടും അപകടം ; അപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം.മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം കണ്ടെത്തി.അഴിമുഖത്തുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായിരുന്നു.തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ജോണിയാണ് മരിച്ചത്.പുലര്‍ച്ച 3:30 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട വള്ളം മറിയുകയായിരുന്നു. അപകട സമയത്ത് വള്ളത്തില്‍ ആറ് തൊഴിലാളികള്‍ ഉണ്ടായിരുന്നു. അഞ്ച് പേര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു.
ഒരിടവേളയ്ക്ക് ശേഷമാണ് മുതലപ്പൊഴിയില്‍ വീണ്ടും അപകടമുണ്ടാവുന്നത്. നേരത്തെ സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ നിലനിന്നിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































