കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് : സ്വര്‍ണം കടത്താന്‍ ശ്രമിച്ചവനും , സ്വര്‍ണം കവരാനെത്തിയവരും പിടിയില്‍
മലപ്പുറം: സ്വര്‍ണം കടത്താന്‍ ശ്രമിച്ചവനും സ്വര്‍ണം കവരാനെത്തിയവരും പിടിയിലായി. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. സ്വര്‍ണം കവരാനെത്തിയ ആറ് പേരടങ്ങിയ കവര്‍ച്ചാ സംഘമുള്‍പ്പെടെ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത്. 56 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.കുറ്റ്യാടി സ്വദേശി ലബീബിനെയാണ് സ്വര്‍ണക്കടത്തില്‍ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ നിധിന്‍ (26), അഖിലേഷ് (26), മുജീബ്, അജ്മല്‍ (36), മുനീര്‍ (34), നജീബ് (45) എന്നിവരാണ് അറസ്റ്റിലായ കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































