പൊന്നാനിയില്‍ കപ്പലിടിച്ച് മത്സ്യബന്ധനബോട്ട് രണ്ടായി പിളര്‍ന്നു; രണ്ടു പേർ മരിച്ചു
പൊന്നാനി(മലപ്പുറം): പൊന്നാനിയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് രണ്ടുപേരെ കാണാതാവുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. അഴീക്കല്‍ സ്വദേശി അബ്ദുള്‍ സലാം(43), ഗഫൂര്‍(45) എന്നിവരാണ് മരിച്ചത്. നാലുപേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ആറുപേര്‍ ആയിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു ഈ സംഭവം. ഇടിയില്‍ ബോട്ട് രണ്ടായി പിളര്‍ന്ന് കടലില്‍ മുങ്ങിത്താഴ്ന്നു. കപ്പലില്‍ ഉണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അഴീക്കല്‍ സ്വദേശി നൈനാറിന്റെ ഉടമസ്ഥതതയിലുള്ള ഇസ്ലാഹി എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഘം മത്സ്യബന്ധത്തിനായി പുറപ്പെട്ടത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































