തിരുവനന്തപുരത്ത് റോഡിലെ വെള്ളക്കെട്ടില്‍ ബൈക്ക് നിയന്ത്രണംവിട്ട് അപകടം: യുവാവ് മരിച്ചു
തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പാറശ്ശാല, പുത്തന്‍കടയില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ അശോകന്‍, ബിന്ദു ദമ്പതിമാരുടെ മകന്‍ നന്ദു (22) ആണ് അപകടത്തില്‍ മരണപ്പെട്ടത്.
ബുധനാഴ്ച രാത്രി പത്ത് മണിയോട് കൂടി നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് പാറശ്ശാല പൊന്‍വിളയ്ക്ക് സമീപത്ത് വെച്ച് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. കനത്ത മഴ മൂലം റോഡിലുണ്ടായ ശക്തമായ വെള്ളത്തിന്റെ ഒഴുക്കാണ് അപകടത്തിലേക്ക് നയിച്ചത്.
റോഡില്‍ തെറിച്ച് വീണ നന്ദുവിനെ പിന്നലെ എത്തിയ വാഹനയാത്രക്കാരാണ് പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് വിദ?ഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച രാവിലെ മരണമടഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































