November 21, 2024
#india #Top News

പരശുറാം എക്‌സ്പ്രസ് ഇനി മുതല്‍ കന്യാകുമാരിയിലേക്കും

മുംബൈ : മംഗളൂരുവില്‍ നിന്ന് നാഗര്‍കോവില്‍ വരെ ഓടുന്ന പരശുറാം എക്‌സ്പ്രസ് ഇനി മുതല്‍ കന്യാകുമാരിയിലേക്ക് നീട്ടും.ജൂലായില്‍ റെയില്‍വേ പുതിയ ടൈംടേബിള്‍ പുറത്തിറക്കും. അതില്‍ ഈ മാറ്റം നടപ്പാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. നിലവില്‍ പരശുറാമിലുള്ളത് 21 കോച്ചുകളാണ്.എന്നാല്‍ നാഗര്‍കോവിലിലെ പ്ലാറ്റ്‌ഫോമില്‍ 21 കോച്ചുകളേക്കാള്‍ കൂടുതലുള്ള വണ്ടി കൈകാര്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണിപ്പോളുള്ളത്.നാഗര്‍കോവിലില്‍ പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് പൂര്‍ത്തിയായിട്ടില്ല.ഇതേതുടര്‍ന്നാണ് ട്രെയിന്‍ കന്യാകുമാരിയിലേക്ക് നീട്ടി പ്രശ്‌നം പരിഹരിക്കാന്‍ റെയില്‍വേ ശ്രമിക്കുന്നത്.കൂടാതെ കന്യാകുമാരിയിലെ പ്ലാറ്റ്‌ഫോമുകളില്‍ 24 കോച്ച് വരെയുള്ള ട്രെയിനുകളെ ഉള്‍ക്കൊള്ളിക്കാനും കഴിയും.ഇതുകൊണ്ട് കൂടിയാണ് ട്രെയിന്‍ കന്യാകുമാരി വരെ നീട്ടുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *