മണ്‍സൂണ്‍; കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം
തിരുവനന്തപുരം: മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയെന്ന് അറിയിച്ച് ദക്ഷിണ റെയില്‍വേ. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് ട്രെയിന്‍ സമയത്തില്‍ മാറ്റം.
മാറ്റിയ സമയക്രമം ഇങ്ങനെ
Also Read; വന്‍ വിദേശ മദ്യ വേട്ട; 75 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടിച്ചെടുത്തു
- രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം – പൂനെ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക.
- രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം -ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് 2.15നായിരിക്കും പുറപ്പെടുക.
- എറണാകുളം- പൂനെ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് രാവിലെ 9.10ന് പകരം പുലര്‍ച്ചെ 4.50നാകും പുറപ്പെടുക.
- എറണാകുളം – ഹസ്രത് നിസാമുദ്ദീന്‍ എക്സ്പ്രസ് രാവിലെ 9.10ന് പകരം പുലര്‍ച്ചെ 4.50നാകും പുറപ്പെടുക.
- രാവിലെ 9.10ന് പുറപ്പെടേണ്ട കൊച്ചുവേളി – ലോകമാന്യതിലക് ഗരീബ്രാഥ് എക്സ്പ്രസ് രാവിലെ 7.45ന് പുറപ്പെടും.
- കൊച്ചുവേളി – ഇന്തോര്‍ എക്സ്പ്രസ് രാവിലെ 11.15ന് പകരം രാവിലെ 9.10ന് പുറപ്പെടും.
- കൊച്ചുവേളി – പോര്‍ബന്തര്‍ എക്സ്പ്രസ് രാവിലെ 11.15ന് പകരം രാവിലെ 9.10ന് പുറപ്പെടും.
- എറണാകുളം- ഹസ്രത് നിസാമുദ്ദീന്‍ എക്സ്പ്രസ് ഉച്ചയ്ക്ക് 1.25ന് പകരം രാവിലെ 10.10ന് പുറപ്പെടും.
- രാവിലെ 10.40ന് പുറപ്പെടേണ്ട എറണാകുളം- മഡ്ഗാവ് സൂപ്പര്‍ ഫാസ്റ്റ് ഉച്ചക്ക് 1.25നായിരിക്കും പുറപ്പടുക.
- രാവിലെ 7.15ന് പുറപ്പെടേണ്ട തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീന്‍ രാജധാനി ഉച്ചക്ക് 2.40ന് പുറപ്പെടും
- എറണാകുളം – അജ്മീര്‍ മരുസാഗര്‍ എക്സ്പ്രസ് രാത്രി 8.25ന് പകരം വൈകീട്ട് 6.50ന് പുറപ്പെടും
- രാവിലെ 12. 50ന് പുറപ്പെടേണ്ട തിരുവനനന്തപുരം സെന്‍ട്രല്‍ – ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് രാത്രി പത്തുമണിക്കായിരിക്കും പുറപ്പെടുക.