മഴയുടെ സ്വഭാവം മാറുന്നു, ആറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം; ഇടുക്കിയില്‍ ഉരുള്‍പൊട്ടി, രാത്രിയാത്ര നിരോധിച്ചു
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലങ്കര ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ട് മീറ്റര്‍ വീതം ഉയര്‍ത്തും. മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കേരള തീരത്തിന് അരികെ തെക്കുകിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു.
Also Read; വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതത്തിന്റെ വില കുറച്ചു
രാത്രിയില്‍ മഴ ശക്തിപ്പെട്ടതോടെ മീനച്ചില്‍, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇടുക്കിയില്‍ ഇന്നലെ രാത്രി കനത്ത മഴ ലഭിച്ചു. വെള്ളിയാമറ്റത്ത് രണ്ട് ക്യാംപുകള്‍ തുറന്നു. ഇടുക്കി ജില്ലയില്‍ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടി. മലവെള്ളപ്പാച്ചിലുണ്ടായി. മഴ കനത്തതോടെ ഇടുക്കിയില്‍ രാത്രിയാത്ര കലക്ടര്‍ നിരോധിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































