റോഡ് ഷോയില്‍ അച്ചടക്കം പാലിക്കണം,നൃത്തം വേണ്ട ; ഷാഫി പറമ്പലിന്റെ വിജയാഘോഷത്തില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്
വടകര: വടകരയിലെ നിയുക്ത എം പി ഷാഫി പറമ്പലിന്റെ കണ്ണൂരിലെ വിജയാഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്. റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കുമ്പോള്‍ മതപരമായ അച്ചടക്കം പാലിക്കണമെന്നാണ് കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിന്റെ ശബ്ദ സന്ദേശം.
Also Read ; ‘അന്നും ഇന്നും വ്യക്തിപരമായി എനിക്ക് വിഷമമേയുള്ളു’; നടി നിമിഷ സജയനെതിരായ സൈബര്‍ ആക്രമണത്തില്‍ ഗോകുല്‍ സുരേഷ്
കൂടാതെ മതപരമായ നിയന്ത്രണം ആവേശത്തിമിര്‍പ്പിന് അനുവദിക്കുന്നില്ലെന്നുമാണ് സന്ദേശത്തിലുണ്ട്. വനിതാ ലീഗ് പ്രവര്‍ത്തകര്‍ ഷാഫിക്ക് അഭിവാദ്യം അര്‍പ്പിച്ചാല്‍ മതിയെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശമെന്നും സന്ദേശത്തിലുണ്ട്. ഇന്നാണ് പാനൂരില്‍ ഷാഫി പറമ്പിലിന്റെ റോഡ് ഷോ നടക്കുന്നത്. വടകരയിലെ വിജയാഹ്ലാദത്തില്‍ വോട്ടെണ്ണല്‍ ദിനം വനിത ലീഗ് പ്രവര്‍ത്തകര്‍ നൃത്തം ചെയ്തിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































