പാകിസ്താനെതിരെ രോഹിത് കളിക്കുമോ? പരിശീലനത്തിനിടെ ക്യാപ്റ്റന്‍ പരിക്ക്
ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് പുതിയ വെല്ലുവിളി. പരിശീലനത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് പരിക്കേറ്റു. പരുക്കേറ്റതിന് പിന്നാലെ താരത്തിന് വൈദ്യ സഹായം ലഭ്യമാകുകയും പരിശീലനം തുടരുകയും ചെയ്തു. അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തിനിടെ രോഹിത് ശര്‍മ്മയുടെ വലതുതോളിന് പന്ത് തട്ടിയിരുന്നു. പിന്നാലെ താരം ബാറ്റിംഗ് മതിയാക്കി തിരികെ മടങ്ങി.
Also Read ; മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ; മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി എന്‍ഡിഎ
പാകിസ്താനെതിരെ നാളെ മത്സരം നടക്കാനിരിക്കെയാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് ആശങ്ക പടര്‍ത്തുന്ന വാര്‍ത്ത പുറത്തുവന്നത്. നിലവിലത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പാകിസ്താനെതിരെ കളിക്കുമെന്നാണ് സൂചന. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റമുണ്ടാകാനും സാധ്യതയില്ല. ആദ്യ മത്സരം നടന്ന വേദിയില്‍ തന്നെയാണ് ഇന്ത്യ പാകിസ്താനെ നേരിടുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അയര്‍ലന്‍ഡിനെതിരെ നേടിയ അനായാസ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എന്നാല്‍ അമേരിക്കയോട് തോല്‍വി വഴങ്ങിയാണ് പാകിസ്താന്റെ വരവ്. സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ നാളത്തെ മത്സരത്തില്‍ ബാബര്‍ അസമിനും സംഘത്തിനും വിജയവും അനിവാര്യമാണ്.





Malayalam 












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































