പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി പിറകില്‍ നിന്നടിക്കും, കടന്നുകളയും; ആശങ്കയില്‍ കരിവെള്ളൂരുകാര്‍
കണ്ണൂര്‍: കരിവെള്ളൂരിലും പരിസരങ്ങളിലും പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്യുന്ന ആള്‍ തലവേദനയാകുന്നു. സ്‌കൂട്ടറിലെത്തുന്ന അക്രമി പിറകില്‍ നിന്ന് സ്ത്രീകളെ അടിചാ ശേഷം രക്ഷപ്പെട്ട് പോകാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയിലധികമായി. ഇതിനകം പത്തിലധികം സ്ത്രീകള്‍ക്ക് അടി കിട്ടി. ഇയാളെ പിടിക്കാന്‍ പലതവണ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പെരളം, കൊഴുമ്മല്‍, പുത്തൂര്‍ ഭാഗങ്ങളിലുള്ളവര്‍ക്കാണ് ആദ്യം അടി കിട്ടിയത്.
Also Read ; കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയിലെത്തിക്കും
രാവിലെ വെളിച്ചം വീഴുന്നതിനു മുന്‍പ് നടക്കുന്നവരെയാണ് അടിക്കുന്നത്. കൂട്ടമായി സഞ്ചരിക്കുന്നവരെയും വെറുതെ വിടുന്നില്ല. സ്‌കൂട്ടറിലെത്തി പിറകില്‍നിന്ന് അടിച്ച ഉടനെ വേഗത്തില്‍ വണ്ടി ഓടിച്ചുപോവും. മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തി വീണ്ടും തിരിച്ചുവരാറുണ്ടെന്നും പരാതിക്കാര്‍ പറയുന്നു. വെളിച്ചക്കുറവുകൊണ്ടും ഹെല്‍മറ്റ് ധരിച്ചിരിക്കുന്നതുകൊണ്ടും അക്രമിയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞ ദിവസം നിടുവപ്പുറത്തെ മൂന്ന് സ്ത്രീകളെ തുടര്‍ച്ചയായി രണ്ട് ദിവസം അടിച്ചു. വിജനമായ സ്ഥലം നോക്കിയായിരുന്നു ആക്രമണം. ഇതുപേടിച്ച് നിരവധി സ്ത്രീകള്‍ പ്രഭാതസവാരി തന്നെ നിര്‍ത്തി. ബുധനാഴ്ച രാത്രി എട്ടിന് പുത്തൂരിലെ ഒരു സ്ത്രീക്ക് അടിയേറ്റ സംഭവവും ഉണ്ടായി. റോഡരികിലെ വീട്ടുമുറ്റത്തു നിന്ന് ഫോണ്‍ ചെയ്യുമ്പോള്‍ സ്‌കൂട്ടറിലെത്തി അടിക്കുകയായിരുന്നു. അടി കിട്ടിയ സ്ത്രീകള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം