‘താന്‍ കുത്തുന്നത് കൊമ്പനോട്, തന്നെ വളഞ്ഞിട്ട് കുത്താന്‍ ശ്രമിക്കുന്നത് കുങ്കിയാനകള്‍’ ; പരിഹസിച്ച് പി വി അന്‍വര്‍ എംഎല്‍എ
മലപ്പുറം: സര്‍ക്കാരിനും പോലീസിനുമെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് പി വി അന്‍വര്‍ എംഎല്‍എ. താന്‍ കുത്തുന്നത് കൊമ്പനോടാണ്, തന്നെ വളഞ്ഞിട്ട് കുത്താന്‍ ശ്രമിക്കുന്നത് കുങ്കിയാനകളാണെന്നും പി വി അന്‍വര്‍ പരിസഹിച്ചു.
തനിക്കെതിരെ കേസുകള്‍ ഇനിയും വന്നു കൊണ്ടേയിരിക്കാം. ചുരുങ്ങിയത് 100 കേസെങ്കിലും വരുമായിരിക്കാം. എല്‍എല്‍ബി പഠിക്കാന്‍ പറ്റുമോ എന്നതാണ് ചിന്തിക്കുന്നതെന്നും പി വി അന്‍വര്‍ പരിഹസിച്ചു. ഫോണ്‍ ചോര്‍ത്തുന്നതില്‍ കേസില്ല. ഫോണ്‍ ചോര്‍ത്തുണ്ടെന്ന് പറഞ്ഞതിലാണ് കേസ് ഇതെന്ത് നീതിയാണെന്നും പി വി അന്‍വര്‍ ചോദിച്ചു.
Also Read ; ‘സാമൂഹിക മാധ്യമങ്ങളില്‍ വേട്ടയാടുന്നു’; അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയില്‍ മനാഫിനെതിരെ കേസ്
അതേസമയം, നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി. ഞായറാഴ്ച്ച സമ്മേളനത്തിന് ശേഷം തിങ്കളാഴ്ച്ച സഭയിലെത്താന്‍ കഴിയുമെന്ന് കരുതുന്നില്ല. നിയമസഭയില്‍ എവിടെ ഇരിക്കണം എന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി സംസാരിച്ച് വേണ്ടത് ചെയ്യുമെന്നും സീറ്റില്ലെങ്കില്‍ നിലത്തിരിക്കുമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. സഭയില്‍ ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക് എത്തിയതില്‍ ഉത്തരവാദിത്വം എല്‍ഡിഎഫിനാണ്. സിപിഎമ്മിന് എന്നെ പ്രതിപക്ഷമാക്കാന്‍ വ്യഗ്രതയാണെന്നും പി വി അന്‍വര്‍ വിമര്‍ശിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































