പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ദളപതി പറയുന്ന ആര്‍ക്കും ഒന്നും നോക്കാതെ വോട്ട് ചെയ്യുമെന്ന് പ്രവര്‍ത്തകര്‍

പാലക്കാട്: പ്രഖ്യാപന നാള്‍മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പാര്‍ട്ടിയാണ് വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. ഒരു സിനിമകൂടി പൂര്‍ത്തിയാക്കി പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് തിരിയുന്ന വിജയ്ക്ക് പിന്തുണയുമായി ആരാധകരുടെ വന്‍ സംഘം തന്നെയുണ്ട്. അതുകൊണ്ടുതന്നെ വിജയ് ആരാധകര്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത പാലക്കാട് ഈ മാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ടി.വി.കെയും സജീവമാണ്.
കേരളത്തിലും തമിഴക വെട്രി കഴകത്തിന്റേതായുള്ള പ്രഖ്യാപനങ്ങള്‍ ഉടന്‍ വരുമെന്ന് പ്രവര്‍ത്തകര്‍ പ്രതികരിച്ചു. കേരളത്തിലെ എല്ലായിടത്തും രണ്ട് മാസത്തിനുള്ളില്‍ ടിവികെ സജീവ പ്രവര്‍ത്തനം ആരംഭിക്കും. പാലക്കാട് മാത്രം 30,000-ത്തോളം അംഗങ്ങളുണ്ട്. കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അംഗത്വമെടുക്കുന്നതിനായുള്ള ആപ്ലിക്കേഷനും വരുന്നുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വിവരം ചെന്നൈയില്‍ ടി.വി.കെ ഉന്നതവൃത്തങ്ങളെ അറിയിച്ചിട്ടുണ്ട്. കാത്തിരിക്കാനാണ് അവര്‍ പറഞ്ഞിരിക്കുന്നതെന്നും പ്രവര്‍ത്തകര്‍ പ്രതികരിച്ചു.
Also Read; കൊടകര കുഴല്‍പ്പണ കേസ്: തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടായേക്കും
ആര്‍ക്ക് വോട്ട് ചെയ്യാനാണോ ദളപതി പറയുന്നത്, ഒന്നും നോക്കാതെ അവര്‍ക്ക് വോട്ട് ചെയ്തിരിക്കും. സിനിമയിലേതെന്നപോലെ രാഷ്ട്രീയത്തിലും വിജയ്ക്ക് കേരളത്തില്‍നിന്നുള്ള പിന്തുണയുണ്ടാവും. ചരിത്രം മാറ്റിയെഴുതാനാണ് അണ്ണന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയിരിക്കുന്നത്. എത്രയോ പുതിയ പാര്‍ട്ടികള്‍ വന്നിരിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ എത്രയോ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. അങ്ങനെ ഇവിടെയും സംഭവിക്കാം. പാലക്കാട് നിയോജകമണ്ഡലത്തില്‍ പാര്‍ട്ടിക്കുള്ള പിന്തുണ കൂടുകയല്ലാതെ കുറയില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..