കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നത് അനുകൂലിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയെ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന ആളെ പുതിയ അധ്യക്ഷന്‍ ആക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചിട്ടുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
‘കൂടിയാലോചനകള്‍ക്ക് ശേഷം ആകണം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. പാര്‍ട്ടിയെ ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന ആളെ പുതിയ അധ്യക്ഷന്‍ ആക്കണം. എല്ലാവശങ്ങളും ആലോചിച്ച് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും’ കത്തില്‍ പറയുന്നു.
കോണ്‍ഗ്രസിലെ വിവാദങ്ങള്‍ക്കിടെ ഹൈക്കമാന്‍ഡ് വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ഇന്ദിരാഭവനില്‍ വൈകിട്ട് നാലുമണിക്കാണ് യോഗം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും അധ്യക്ഷതയിലാകും യോഗം. കേരളത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ തുടങ്ങിയ 40 ഓളം നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
Also Read; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലേക്ക്