#news #Top Four

ശമ്പളം ലഭിച്ചില്ലെന്ന് ആരോഗ്യമന്ത്രിയോട് പരാതിപ്പെട്ട മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്കെതിരെ കേസ്

മലപ്പുറം: ശമ്പളം ലഭിച്ചില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജിനോട് പരാതിപ്പെട്ട മെഡിക്കല്‍ കോളജ് താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ കേസെടുത്തതായി ആരോപണം. മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാനത്തിനെത്തിയ മന്ത്രി വീണ ജോര്‍ജിനോട് രണ്ടു മാസമായി ശമ്പളം ലഭിക്കാനുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നു.

Also Read; കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും

ജീവനക്കാര്‍ മന്ത്രിയെ കാണാന്‍ ശ്രമിച്ചത് സംഘര്‍ഷ സാധ്യതയുണ്ടാക്കി എന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ജീവനക്കാര്‍ മന്ത്രിയെ കാണാന്‍ ശ്രമിച്ചപ്പോള്‍ സി.പി.എം നേതാക്കള്‍ തടഞ്ഞത് വലിയ ബഹളത്തിനിടയാക്കിയിരുന്നു. കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തത്.

അതേസമയം, രണ്ടുമാസമായി ശമ്പളം ലഭിച്ചില്ലെന്ന് വകുപ്പ് മന്ത്രിയോട് കരഞ്ഞ് പറഞ്ഞ ജീവനക്കാര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നതെന്ന് മഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ് പറഞ്ഞു. സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മനപ്പൂര്‍വം പ്രശ്‌നം സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മന്ത്രിയോട് പരാതി പറയാന്‍ വന്നവരുടെ കൂട്ടത്തിലേക്ക് കരിങ്കൊടി കാണിക്കാനെത്തിയ കോണ്‍ഗ്രസുകാര്‍ നുഴഞ്ഞുകയറി മന്ത്രിക്കെതിരെ മോശമായ വാക്കുകള്‍ ഉപയോഗിച്ചതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന് സി.പി.എം നേതാക്കള്‍ പ്രതികരിച്ചു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *