February 5, 2026
#india #Top Four

ആണവായുധം കാട്ടി വിരട്ടേണ്ട, ഏത് ഭീഷണിയെയും നേരിടാന്‍ സജ്ജം; സ്വാതന്ത്ര്യ ദിനത്തില്‍ മോദി

ന്യൂഡല്‍ഹി: രാജ്യം സ്വയം പര്യാപ്തത നേടി, ആണവായുധം കാണിച്ച് വിരട്ടേണ്ടെന്ന് പാക്കിസ്ഥാനോട് പ്രധാനമന്ത്രി നരേന്ദ്രമോദി. 79-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഏത് ഭീഷണിയെയും നേരിടാന്‍ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Also Read: ജമ്മു കശ്മീരിലെ മിന്നല്‍ പ്രളയം; മരണ സംഖ്യ 50 ആയി, ഇരുന്നൂറിലേറെപ്പേരെ കാണാനില്ല

സിന്ധുനദി ജല കരാറില്‍ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഓര്‍മിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് ഇന്ത്യയുടെ രോഷത്തിന്റെ പ്രകടനമാണെന്നും പ്രതികാരത്തിനുള്ള സമയവും സ്ഥലവും തീരുമാനിച്ച സൈന്യം സങ്കല്‍പ്പിക്കാനാവാത്ത കാര്യമാണ് രാജ്യത്തിനായി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആത്മ നിര്‍ഭര്‍ ഭാരത് എന്താണെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ തെളിയിച്ചു. രാജ്യം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാന്‍ രാജ്യം തയ്യാറാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്‌കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയിലാകും നികുതി പരിഷ്‌കരണമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

Leave a comment

Your email address will not be published. Required fields are marked *