2026 ഹജ്ജ്; തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡു 20നകം അടയ്ക്കണം
കരിപ്പൂര്‍: 2026 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യഗഡു 1,52,300 രൂപ ഇരുപതാം തീയതിയ്ക്കകം അടയ്ക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേയ്‌മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടയ്ക്കാം. ഓണ്‍ലൈന്‍ ആയും പണമടയ്ക്കാനാകും.
Also Read: വിദേശികള്‍ക്ക് കൗതുകമായി കോവളത്ത് വലയില്‍ കുടുങ്ങിയ മൂര്‍ഖന്‍
ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറന്‍സ് നമ്പറും പേരും രേഖപ്പെടുത്തിയ പേയ്മെന്റ് സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. പണമടച്ച രശീതി, മെഡിക്കല്‍ സ്‌ക്രീനിങ് ആന്‍ഡ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷാ ഫോറം, അനുബന്ധരേഖകള്‍ എന്നിവ 25നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ രേഖകള്‍ ഓണ്‍ലൈനായും നല്‍ാകാം.





Malayalam 










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































