എസ്. ഹരീഷ് പോറ്റി ശബരിമല കീഴ്ശാന്തി
ശബരിമല: എസ്. ഹരീഷ് പോറ്റിയെ ശബരിമല കീഴ്ശാന്തിയായി തിരഞ്ഞെടുത്തു. പാറശാല ദേവസ്വം മേല്‍ശാന്തിയായിരുന്നു അദ്ദേഹം. ഉഷഃപൂജയ്ക്ക് ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് എസ്. ഹരീഷ് പോറ്റിയെ ശബരിമല കീഴ്ശാന്തിയായി തിരഞ്ഞെടുത്തത്. പുനലൂര്‍ സ്വദേശി ദീക്ഷിത് എന്ന ആണ്‍കുട്ടിയാണ് നറുക്കെടുപ്പ് നടത്തിയത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അതേസമയം, ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20 ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ സംഗമത്തില്‍ പങ്കുചേരും. കേന്ദ്ര മന്ത്രിമാര്‍, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കും. ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായാണ് സംഗമം ഒരുക്കുന്നത്.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































