January 24, 2026
#kerala #Top Four

നടുറോഡില്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം; കേസെടുക്കാതെ വിട്ടയച്ചു

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം. ശാസ്തമംഗലത്ത് വാഹനം വഴിമാറ്റുന്നതിനെ ചൊല്ലിയാണ് വിനോദ് കൃഷ്ണയുമായി വാക്കുതര്‍ക്കമുണ്ടായത്.

Also read: ഏതു ചീഞ്ഞുനാറിയ കഥകള്‍ക്കൊപ്പവും ചേര്‍ത്ത് അപഹസിക്കാനുള്ളതല്ല എന്റെ ജിവിതം; പരാതി നല്‍കി ടി. സിദ്ദിഖിന്റെ ഭാര്യ

ഇന്നലെ രാത്രി 11 മണിയ്ക്കായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള തര്‍ക്കം 15 മിനിറ്റ് നീണ്ടപ്പോള്‍, മാധവിനെ പൊലീസ് കൊണ്ടുപോവുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. രണ്ടുപേര്‍ക്കുമെതിരെ കേസെടുക്കാതെ മ്യൂസിയം പൊലീസ് വിട്ടയച്ചു.ഇരുവര്‍ക്കും പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ പൊലീസ് വിട്ടയച്ചു.

Leave a comment

Your email address will not be published. Required fields are marked *