തൃശൂരില്‍ ലുലു മാള്‍ നിര്‍മാണം വൈകുന്നതിന് കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി
തൃശൂര്‍: തൃശൂരില്‍ ലുലു മാള്‍ നിര്‍മാണം വൈകുന്നതിന് കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. രണ്ടര വര്‍ഷം മുന്‍പ് നിര്‍മ്മാണം തുടങ്ങേണ്ടിയിരുന്നതാണ് ലുലു മാള്‍. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടല്‍ കാരണം വൈകുന്നുവെന്ന് യൂസഫ് അലി പറഞ്ഞു.
സ്ഥലം ഏറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ
ലുലുവിനെതിരെ കേസുമായി എത്തി. ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും യൂസഫലി പറഞ്ഞു.
തടസം മാറിയാല്‍ നിര്‍മാണം പുനരാരംഭിക്കുമെന്നും 3,000 പേര്‍ക്ക് ജോലി കിട്ടേണ്ട വലിയ പദ്ധതിയായിരുന്നു തൃശൂര്‍ ലുലു മാള്‍ എന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ചിയ്യാരത്ത് തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യവെയാണ് ഇക്കാര്യം യൂസഫ് അലി വ്യക്തമാക്കിയത്.





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































