ഇന്ത്യ-ചൈന ബന്ധത്തില്‍ പുരോഗതി; അതിര്‍ത്തിയില്‍ സ്ഥിരതയും സമാധാനവുമുണ്ടായെന്ന് മോദി, വിമാന സര്‍വീസുകളും പുനഃരാരംഭിച്ചു
ടിയാന്‍ജിന്‍: ഇന്ത്യ-ചൈന ബന്ധം ശുഭകരമായ ദിശയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തിയില്‍ സ്ഥിരതയും സമാധാനവുമുണ്ടായെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു. ഷാങ്ഹായ് ഉച്ചകോടിക്കു മുന്നോടിയായാണ് മോദിയും ഷിയും കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യന്‍ സമയം രാവിലെ 9.30നാണു 40 മിനിട്ട് നീണ്ട കൂടിക്കാഴ്ച തുടങ്ങിയത്. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നേരിട്ട വിമാനയാത്ര പുനരാരംഭിക്കുമെന്നും തീരുമാനമായി.
Also Read: ഷാജന്‍ സ്‌കറിയക്ക് നേരെ ആക്രമണം; അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: കെ.യു.ഡബ്ലു.ജെ
ഏഴു വര്‍ഷത്തിനിടെ ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തിയത്. ഷി ചിന്‍പിങ്ങുമായി 10 മാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































