വിസി നിയമനം; സെര്‍ച്ച് കമ്മിറ്റിയില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കണം; സുപ്രീംകോടതിയെ സമീപിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: കേരളത്തിലെ രണ്ട് സര്‍വകലാശാലകളുടെ വൈസ് ചാന്‍സിലര്‍ നിയമന പ്രക്രിയകളില്‍ നിര്‍ണായക നീക്കവുമായി ഗവര്‍ണര്‍. വി,ി നിയമനത്തലെ സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചു. സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും വൈസ് ചാന്‍സിലര്‍ നിയമനപ്രക്രിയകളില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന അപേക്ഷയില്‍ പറയുന്നത്.
Also Read: മാറ്റിനിര്‍ത്തപ്പെട്ട ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെ തിരിച്ചെടുക്കാന്‍ സിപിഎം
വൈസ് ചാന്‍സിലര്‍ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് നേരത്തേ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ്. എന്നാല്‍ ഈ പട്ടിക മുഖ്യമന്ത്രിക്കല്ല ചാന്‍സിലറായ തനിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഈ രണ്ട് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് യാതൊരുവിധത്തിലുള്ള പങ്കുമില്ലെന്നും ബംഗാളിലുള്ളതിനേക്കാള്‍ വ്യത്യസ്തമായ സ്ഥിതിയാണെന്നും ഗവര്‍ണര്‍ പറയുന്നു. അതിനാല്‍ മുഖ്യമന്ത്രിയെ ഈ പ്രക്രിയയില്‍ നിന്നും മാറ്റണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































