October 16, 2025
#kerala #Top Four

അയ്യപ്പ സംഗമം രാഷ്ട്രീയനേട്ടത്തിന് നടത്തിയതെന്ന് ജനങ്ങള്‍ക്കറിയാം, ന്യൂനപക്ഷ, ഭൂരിപക്ഷ കാര്‍ഡ് കാണിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ ആഗോശള അയ്യപ്പ സംഗമംരാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അയ്യപ്പ സംഗമം രാഷ്ടരീയ നേട്ടത്തിനായി നടത്തിയണെന്നുള സംശയം ജനങ്ങള്‍ക്കറിയാം അയ്യപ്പദര്‍ശനം പവിത്രമായി കാണുന്നവര്‍ കാലങ്ങളായി ഇവിടെയുണ്ട്. അതൊന്നും ഇതുവരെ ആരും രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിച്ചിട്ടില്ല. അതു ശരിയല്ലെന്ന് ജനങ്ങള്‍ക്കറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും

ന്യൂനപക്ഷ, ഭൂരിപക്ഷ കാര്‍ഡ് കാണിച്ച് ഓരോ കാര്യങ്ങള്‍ ചെയ്താല്‍ അതൊന്നും അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും ജനങ്ങള്‍ അടുത്ത അവസരം നോക്കിയിരിക്കുകയാണ് അവര്‍ അത് യോഗപ്പെടുത്തുമെന്നും പി.കെകുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം ആഗോള സംഗമത്തോട് അനുകൂല നിലപാട് സ്വീകരിച്ച എന്‍എസ്എസ് നിലപാടിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *