October 25, 2025
#kerala #Top Four

കെപിസിസി ഭാരവാഹിയാക്കിയില്ല; ചാണ്ടി ഉമ്മനെ തഴഞ്ഞതില്‍ അതൃപ്തി

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ ചാണ്ടി ഉമ്മനെ പരിഗണിക്കാതെ.ിരുന്നതില്‍ അതൃപ്തി. ജനറല്‍ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ അനുകൂലികള്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ പദവിയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് അപമാനിച്ച് പുറത്താക്കിയെന്നായിരുന്നു പ്രതികരണം.

ഹിജാബ് വിവാദം; കുട്ടി സ്‌കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയണം, സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിദ്യാഭ്യാസ മന്ത്രി

പുനഃസംഘടനയില്‍ ആദ്യം അതൃപ്തി പരസ്യമാക്കിയത് വനിതാ നേതാവായ ഡോക്ടര്‍ ഷമ മുഹമ്മദാണ്. പട്ടികയ്ക്ക് പിന്നാലെ കഴിവ് മാനദണ്ഡമോയെന്ന പരിഹാസ പോസ്റ്റുമായാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്. പുനഃസംഘടനയില്‍ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഡിസിസിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നിട്ട് പോലും പരിഗണിക്കാത്തതില്‍ ഷമയും അതൃപ്തി അറിയിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *