#kerala #Top Four

തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് അടുത്ത് കേരളം; തീയതി പ്രഖ്യാപനം നവംബറിലെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്നു. ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോര്‍പറേഷനുകളിലെ സംവരണ വാര്‍ഡുകളുടെയും നറുക്കെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളുടെ നറുക്കെടുപ്പാണു നടക്കുക.

രാജ്യത്ത് 11,400 എംബിബിഎസ് സീറ്റുകള്‍ അനുവദിച്ചു; കേരളത്തില്‍ 649 സീറ്റുകള്‍ വര്‍ദ്ധിച്ചു

25ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകും. നവംബറില്‍ ആദ്യ വാരത്തിലായിരിക്കും തീയതി പ്രഖ്യാപനമുണ്ടാവുക. ഡിസംബര്‍ 20നു മുന്‍പാണു പുതിയ ഭരണസമിതി തദ്ദേശ സ്ഥാപനങ്ങളില്‍ ചുമതലയേല്‍ക്കേണ്ടത്.

Leave a comment

Your email address will not be published. Required fields are marked *