രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള തിരച്ചില്‍ വിവരം ചോരുന്നു; അന്വേഷണം രഹസ്യ സ്വഭാവത്തില്‍ വേണമെന്ന് എഡിജിപി
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള തിരച്ചിലുമായി ബന്ധപ്പെട്ട വിവരം ചോരുന്നുണ്ടെന്ന സംശയത്തില്‍ പൊലീസ്. ഈ സംശയം നിലനില്‍ക്കെ രാഹുലിനായുള്ള അന്വേഷണം രഹസ്യ സ്വഭാവത്തില്‍ വേണമെന്ന് അന്വേഷണ സംഘത്തിന് എഡിജിപി കര്‍ശന നിര്‍ദേശം നല്‍കി. അതേസമയം രാഹുലിനായി അന്വേഷണ സംഘം വയനാട്- കര്‍ണാടക അതിര്‍ത്തി കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരുകയാണ്. രാഹുല്‍ കര്‍ണാടക അതിര്‍ത്തിയിലേക്ക് കടന്നെന്ന സൂചനയിലാണ് അന്വേഷമം വ്യാപിപ്പിച്ചത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അതേസമയം, യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ വിധി ഇന്നുണ്ടാകും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അടച്ചിട്ട മുറിയിലായിരിക്കും ഇന്നും വാദം തുടരുക.





Malayalam 












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































