#kerala #Top Four

സംസ്ഥാനത്ത് മണ്ണെണ്ണ വില കൂടി; ലിറ്ററിന് 74 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലകൂടി. ആറ് മാസത്തിനിടെ മണ്ണെണ്ണയ്ക്ക് ലിറ്റിന് 13 രൂപയാണ് കൂടിയത്. ലിറ്ററിന് 74 രൂപയായി. ജൂണില്‍ ലിറ്ററിന് 61 രൂപയായിരുന്നു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ഡിസംബര്‍ മാസത്തില്‍74 രൂപയായി ഉയര്‍ന്നു. മണ്ണെണ്ണയുടെ വില ഉയര്‍ന്നതോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലായി. ക്രൂഡ് ഓയിലിന്റെ വില വര്‍ധനവാണ് മണ്ണെണ്ണയുടെ വില വര്‍ധിക്കാന്‍ കാരണമായത്.

റേഷന്‍ കടകളില്‍ പോലും മണ്ണെണ്ണ കിട്ടാന്‍ ബുദ്ധിമുട്ട് ആണ്. വൈദ്യുതീകരിക്കാത്ത വീടുകളെയും മുന്‍ഗണന കാര്‍ഡ് ഉടമകളെയുമാണ് മണ്ണെണ്ണയുടെ വില വര്‍ധന പ്രതികൂലമായി ബാധിക്കുക.

 

Leave a comment

Your email address will not be published. Required fields are marked *