#kerala #Top Four

പാര്‍ലമെന്റില്‍ സ്വര്‍ണ്ണപ്പാളി വിഷയം ചര്‍ച്ചയാക്കാന്‍ യുഡിഎഫ്; നാളെ എംപിമാര്‍ പ്രതിഷേധിക്കും

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്. ഇത് സംബന്ധിച്ച് നാളെ രാവിലെ 10.30ന് യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും. കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന ആവശ്യം.

പാനൂരിലെ വടിവാള്‍ ആക്രമണം; 5 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കേസില്‍ ഇനിയും ഒരുപാട് വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും ആന്റോ ആന്റണി പറഞ്ഞു. സംസ്ഥാനത്തെ എസ്ഐടി അന്വേഷണത്തിന് തടസങ്ങളുണ്ടെന്നാണ് യുഡിഎഫ് എംപിമാര്‍ ആരോപിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നാലെയാണ് യുഡിഎഫിന്റെ ഈ നീക്കം.

Leave a comment

Your email address will not be published. Required fields are marked *