ലക്ഷ്യം വെച്ചത് കിട്ടിയില്ല; തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നേരിട്ടത് തിരിച്ചടി, അതൃപ്തി പ്രകടിപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ പ്രതീക്ഷ വെച്ച ഇടങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ടതില്‍ കടുത്ത അതൃപ്തിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തൃശൂരില്‍ അടക്കമാണ് ബിജെപി പ്രതീക്ഷ വെച്ചിരുന്നത്.
പ്രതീക്ഷയോടെ താരങ്ങള്‍; ഇന്ന് ഐപിഎല്‍ താരലേലം, മാര്‍ച്ച് 26ന് പുതിയ സീസണ്‍ തുടങ്ങും
ലക്ഷ്യംവെച്ചത് കിട്ടിയുമില്ല, ഉണ്ടായിരുന്നത് പോയി എന്നതാണ് അവസ്ഥ. ഇത് ഗൗരവമായാണ് പാര്‍ട്ടി നേതൃത്വമെടുത്തിരിക്കുന്നത്. എല്ലായിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയാത്തതും തിരിച്ചടിയായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. വീഴ്ചവരുത്തിയ സ്ഥലങ്ങളിലെ നേതാക്കളെ വിളിച്ച് താക്കീത് നല്‍കാനാണ് അധ്യക്ഷന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. കീഴ്ഘടകങ്ങളില്‍ പുനഃസംഘടനയ്ക്കും സാധ്യതയുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം.
സുരേഷ് ഗോപിയുടെ പദവി കൊണ്ട് തൃശൂരില്‍ ഭരണം ഉറപ്പിക്കാനായിരുന്നു പാര്‍ട്ടിയുടെ പ്രതീക്ഷ. ഇത് ലക്ഷ്യം വെച്ചായിരുന്നു സുരേഷ് ഗോപിയുടെ കലുങ്ക് സംവാദങ്ങളത്രയും. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































