കേരളത്തില്‍ കാന്‍സര്‍ രോഗികള്‍ വര്‍ദ്ധിക്കുന്നു
തിരുവനന്തപുരം: കേരളത്തില്‍ കാന്‍സര്‍ രോഗികള്‍ വര്‍ദ്ധിക്കുന്നുവെന്ന് കണക്കുകള്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ കാന്‍സര്‍ ബാധിതര്‍ 54 ശതമാനം വര്‍ധിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തന്നെ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗ ബാധിതര്‍ ഉള്ളത് കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015 ല്‍ സംസ്ഥാനത്ത് 39,672 കാന്‍സര്‍ കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2024ആയപ്പോഴേക്കും 61,175 ആയി ഉയര്‍ന്നു. 2018ന് ശേഷം കേരളത്തിലെ കാന്‍സര്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായി.
തെരഞ്ഞെടുപ്പിലെ തിരിച്ചടി; തെറ്റുകള്‍ തിരുത്താന്‍ സിപിഐഎം, തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കും
2019-ല്‍ ആണ് വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത്. ഇതിന് ശേഷമുള്ള വര്‍ഷങ്ങളില്‍ ശരാശരി 1,000 കേസുകളുടെ സ്ഥിരമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും കേസുകളില്‍ ഉയര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും പ്രതിശീര്‍ഷ കണക്കുകളില്‍ കേരളത്തിന് പിന്നിലാണ്.
ഐസിഎംആര്‍-നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാമിലെ വിവരങ്ങള്‍ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ ലോക്‌സഭയില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഡിഎംകെ എംപി കനിമൊഴിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.





Malayalam 










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































