മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് വഴങ്ങി, സിപിഐഎമ്മില്‍ അതൃപ്തി
തിരുവനന്തപുരം: വിസി നിയമനത്തില്‍ ഗവര്‍ണറുമായി സര്‍ക്കാര്‍ ഒത്തുതീര്‍പ്പുണ്ടാക്കിയതും കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സ്ഥലംമാറ്റവും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയെന്ന പ്രതീതിയുണ്ടാക്കിയെന്നതിനെ ചൊല്ലി സിപിഐഎമ്മില്‍ ഒരു വിഭാഗത്തിന് അതൃപ്തി.
ഈ നീക്കങ്ങളില്‍ ഇടത് വിദ്യാര്‍ത്ഥി അധ്യാപക സംഘടനകള്‍ക്കും ജീവനക്കാര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ചില നേതാക്കള്‍ ഈ ആശങ്ക അറിയിച്ചെന്നാണ് വിവരം. എന്നാല്‍ ധാരണയില്‍ എത്തിയില്ലെങ്കില്‍ ഒഴിഞ്ഞ് കിടക്കുന്ന മറ്റ് വിസി നിയമനവും പ്രതിസന്ധിയില്‍ ആകുമെന്നായിരുന്നു മുഖ്യമന്ത്രി വിശദീകരണം എന്നാണ് വിവരം.
സ്വര്‍ണക്കൊള്ള; പ്രവാസി വ്യവസായിയുടെ മൊഴിയെടുത്ത് എസ്ഐടി
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി-ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സിസ തോമസിനെ കേരള ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല വിസിയായും സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വ്വകലാശാല വിസിയായും നിയമിച്ച് കൊണ്ടുള്ള ഉത്തരവ് ലോക്ഭവന്‍ പുറത്തിറക്കിയിരുന്നു. സുപ്രീം കോടതി വരെ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഇടെയായിരുന്നു വിഷയത്തില്‍ സമവായം ഉണ്ടായത്. നേരത്തെ സിസ തോമസിനെ വി സിയായി നിയമിക്കണമെന്ന ഗവര്‍ണറുടെ പിടിവാശിക്ക് സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. സജി ഗോപിനാഥിന്റെ വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്താലും സിസി തോമസ് വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഗവര്‍ണറുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സിസി തോമസിനെ വിസിയാക്കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ഇതാണ് ഒരു വിഭാഗം നേതാക്കളില്‍ അതൃപ്തി ഉണ്ടാക്കിയത്.





Malayalam 










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































