February 21, 2026
#kerala #Top Four

വടക്കാഞ്ചേരിയില്‍ കൂറുമാറാന്‍ സിപിഎം 50 ലക്ഷം വാദ്ഗാനം ചെയ്തു; ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ പുറത്ത്

തൃശൂര്‍: തൃശൂരില്‍ വീണ്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദം. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍ഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്ന തരത്തിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. വടക്കാഞ്ചാരി ബ്ലോക്ക് തളി ഡിവിഷനില്‍ നിന്ന് വിജയിച്ച ഇ യു ജാഫര്‍, കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റായ എ എ മുസ്തഫയോട് ഫോണില്‍ സംസാരിക്കുന്നതിന്റെ
ഓഡിയോ ആണ് പുറത്ത് വന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമായിരുന്നു ഇരുവരും തമ്മില്‍ സംഭാഷണമുണ്ടായത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

‘രണ്ട് ഓപ്ഷനാണ് സിപിഐഎം നല്‍കുന്നത്. ഒന്നുകില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആകാം, അല്ലെങ്കില്‍ 50 ലക്ഷം രൂപ സ്വീകരിച്ച് സിപിഐഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കാം.’ ഇതായിരുന്നു സിപിഐഎം നല്‍കിയ ഓഫര്‍. ഇതിന് പിന്നാലെ 50 ലക്ഷം രൂപ വാങ്ങാനാണ് തീരുമാനമെന്ന് ലീഗ് പ്രവര്‍ത്തകന്‍ പാര്‍ട്ടിയെ അറിയിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതി നല്‍കി. വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.

വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ താഴെ കാണുന്ന ലിങ്കിലൂടെ Join ചെയ്യാം 👇

visit our News website 👇
www.metropostkerala.co

 

 

Leave a comment

Your email address will not be published. Required fields are marked *