ശബരിമലയില്‍ ഭക്തജനപ്രവാഹം; സന്നിധാനത്തെത്തിയത് 2,17,288 അയ്യപ്പഭക്തര്‍
പത്തനംതിട്ട; ശബരിമലയില്‍ മൂന്ന് ദിവസത്തിനിടെ എത്തിയത് 2,17,288 ഭക്തര്‍.
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്ന ശബരിമലയില്‍ ഭക്തജന പ്രവാഹം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 30 വൈകിട്ട് അഞ്ചു മണിക്കാണ് നട തുറന്നത് അന്നേ ദിവസം 57,256 പേര്‍ ദര്‍ശനം നടത്തി.
വടക്കാഞ്ചേരിയില്‍ കൂറുമാറാന്‍ സിപിഎം 50 ലക്ഷം വാദ്ഗാനം ചെയ്തു; ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ പുറത്ത്
വിര്‍ച്വല്‍ ക്യൂവിലൂടെ 20,477 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4,401, പുല്‍മേട് വഴി 4,283 പേരുമാണ് സന്നിധാനത്ത് എത്തിയത്. ഡിസംബര്‍ 31ന് 90,350 പേര്‍ സന്നിധാനത്തെത്തി. വിര്‍ച്വല്‍ ക്യൂവിലൂടെ 26,870; സ്പോട്ട് ബുക്കിംഗ്: 7,318, പുല്‍മേട് വഴി 4,898.
അതേസമയം, നട തുറന്നത് മുതല്‍ ശക്തമായ പരിശോധന നടപടികളുമായി എക്‌സൈസ് വകുപ്പും ശബരിമലയില്‍ സജീവമാണ്. മകരവിളക്ക് മഹോത്സവത്തിന് നടതുറന്ന രണ്ടാം ദിനമായ ഡിസംബര്‍ 31 വരെ 224 റെയ്ഡുകളും 53 വാഹന പരിശോധനകളും വകുപ്പ് നടത്തി.





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































