February 21, 2026
#kerala #Top Four

തിരുവനന്തപുരത്ത് ഇനി സര്‍ക്കുലര്‍ സര്‍വീസ് ഇല്ല, 10 രൂപ ബസ്‌ യാത്ര നിര്‍ത്തി

തിരുവനന്തപുരം: ഇ – ബസ് സര്‍വീസുമായി ബന്ധപ്പെട്ട്
മേയറും ഗതാഗതമന്ത്രിയും തമ്മിലുള്ള പോരില്‍ നഗരവാസികള്‍ക്ക് കുറഞ്ഞ നിരക്കിലെ ബസ് നഷ്ടമായി. സാധാരണ ബസുകള്‍ ഓടാത്ത സ്ഥലങ്ങളിലേക്ക് ഓടിയ സര്‍ക്കുലര്‍ സര്‍വീസ് യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദവും ആശ്വാസകരവും ആയിരുന്നു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

15 കിലോമീറ്റര്‍മുതല്‍ 20 കിലോമീറ്റര്‍വരെ സഞ്ചരിക്കാന്‍ 10 രൂപ മാത്രം നല്‍കിയാല്‍ മതിയായിരുന്നു. വീട്ടുജോലിയടക്കമുള്ളവയ്ക്കു പോകുന്ന താഴ്ന്ന വരുമാനക്കാരായ സ്ത്രീകള്‍ക്കും കൂലിപ്പണിക്കാരടക്കമുള്ള സാധാരണക്കാര്‍ക്കും ഈ സര്‍വീസ് ഏറെ സഹായകരമായിരുന്നു.

മുന്‍ ഗതാഗതമന്ത്രി ആന്റണി രാജുവും കെഎസ്ആര്‍ടിസിയും ഒരുപോലെ ലാഭകരമെന്നു പറഞ്ഞിരുന്ന സംവിധാനമാണ് മന്ത്രി മാറിയപ്പോള്‍ പെട്ടെന്ന് നഷ്ടമായത്. സ്വകാര്യ ബസ് മുതലാളിമാരുടെ ഇടപെടലാണ് സര്‍ക്കുലര്‍ സര്‍വീസ് അട്ടിമറിച്ചതിനു പിന്നിലെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു.

Leave a comment

Your email address will not be published. Required fields are marked *