February 22, 2026
#kerala #Top Four

അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മത്സരിക്കാം; നിലപാടുകളില്‍ മലക്കം മറിഞ്ഞ് പിജെ കുര്യന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ന്റെ പ്രസ്ഥാവനയില്‍ മലക്കം മറിഞ്ഞ് പി ജെ കുര്യന്‍. രാഹുലിനെ തിരിച്ചെടുക്കണമെന്നും അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുലിന് പാലക്കാട് മത്സരിക്കാന്‍ യോഗ്യതയുണ്ടെന്നാണ് പിജെ കുര്യന്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ സീറ്റ് കൊടുക്കരുതെന്ന് പിജെ കുര്യന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

എന്നാല്‍ താന്‍ പറഞ്ഞതായ പ്രചാരണം ശരിയല്ലെന്നാണ് പി.ജെ.കുര്യന്റെ വാദം. ഇതിന് പിന്നാലെ എന്‍സ്എസ് ആസ്ഥാനത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ പി.ജെ. കുര്യനെ നേരിട്ട് കണ്ടിരുന്നു. ഇരുവരും സംസാരിക്കുകയും ചെയ്തു. രാഹുല്‍ പി.കെ. കുര്യനോട് ചെവിയില്‍ പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ഫെയ്സ്ബുക്കിലൂടെ തിരുത്തുമായി പി.ജെ. കുര്യന്‍ രംഗത്തെത്തിയത്.

രാഹുലിനെതിരായ നടപടി പിന്‍വലിക്കണമോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഇതില്‍ ധാര്‍മികതയുടെ പ്രശ്‌നം ഇല്ലെന്ന് പറഞ്ഞ പി ജെ കുര്യന്‍ സിപിഎമ്മിനില്ലാത്ത ധാര്‍മികത ഇവിടെ എന്തിനെന്നും ചോദിച്ചു. ആരോപണ വിധേയരായ സിപിഎം നേതാക്കള്‍ പദവിയില്‍ തുടരുന്നുണ്ടല്ലോ? കോണ്‍ഗ്രസ് നേതാക്കളോട് മാത്രം ‘ധാര്‍മികത’ ചോദ്യം ചോദിക്കുന്നത് എന്തിനാണ്? രാഹുലിനെ തിരിച്ചെടുക്കണമെന്നും പിജെ കുര്യന്‍ ആവശ്യപ്പെട്ടു. ഇന്നലെ രാഹുല്‍ തന്നോട് പ്രതിഷേധം അറിയിച്ചിട്ടില്ലെന്നും പ്രതിഷേധം അറിയിക്കാനല്ല രാഹുല്‍ തന്നെ വന്നു കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a comment

Your email address will not be published. Required fields are marked *